ഓർമ്മപ്പൂക്കൾ
"" എടീ... നീ ഓക്കെയാണോ??"" വീട്ടിലിരുന്ന് ചുമ്മാ ഇൻസ്റ്റഗ്രാം റീൽസും നോക്കിയിരുന്നപ്പോഴാണ് അവൾക്ക് പഴയ ക്ലാസ്മേറ്റ് ശ്രീയുടെ മെസ്സേജ് വന്നത്.. തൻ്റെ പുതിയ ഡ്രസ്സിട്ട് എടുത്ത ഫോട്ടോ സ്റ്റാറ്റസ് ഇട്ടത് കണ്ടിട്ടാണ് അവൻ മെസ്സേജയച്ചിരിക്കുന്നേ.. പതിവില്ലാതെ ഓക്കെയാണോ എന്ന് ചോദിക്കാൻ മാത്രം ഒന്നും തന്നെ അതിൽ ഇല്ല താനും.. പിന്നെയിപ്പൊ എന്താ പെട്ടെന്നൊരു ചോദ്യമെന്ന ചിന്തയിൽ അവൾ തിരിച്ച് മെസ്സേജയച്ചു... "" ഞാനോക്കെയാണെടാ.. എന്തേ അങ്ങനെ ചോദിക്കാൻ?"" ""നീ പണ്ടത്തേക്കാൾ മെലിഞ്ഞുപോയല്ലോ!! നിൻ്റെ മുഖത്ത് ചിരിയുണ്ടെന്നേ ഉള്ളൂ, അതിൽ പഴയ തെളിച്ചം കാണാൻ ഇല്ല.. അതുകൊണ്ട് ചോദിച്ചതാ.. എന്തെങ്കിലും ടെൻഷൻ ഉണ്ടോ നിനക്ക്?"" അവൾ വല്ലാതെ ആശ്ചര്യപ്പെട്ടു..! തമ്മിൽ കണ്ടിട്ട് വർഷങ്ങൾ ഒരുപാടായിക്കാണും, ദിവസേനെയുള്ള കോണ്ടാക്ടുമില്ല ശ്രീയുമായിട്ട്.. എന്നിട്ടും പെട്ടെന്ന് കണ്ട ഒരു ഫോട്ടോയിൽ നിന്ന് ഇത്രയൊക്കെ ഊഹിച്ചെടുക്കാനാവുമോ! "" അത് കൊള്ളാവല്ലോ!! നീ ഇപ്പൊ മുഖം നോക്കി കാര്യങ്ങൾ പറയാനും പഠിച്ചോ!! "" അവൾ ചിരിച്ചുകൊണ്ട് ഒരു വോ...