എൻ്റെ പനിനീർപ്പുവ്...


അകലെയൊരു തിരിനാളമെന്നപോൽ കണ്ടു ഞാൻ
അഴകേറും നിന്നെയാ പൂവാടിയിൽ സഖീ...

കണ്ടന്നു തൊട്ടെൻ്റെ മനസ്സിൻ്റെ കോണിലായ്
മൊട്ടിട്ടതാണൊരു കൊച്ചു പനിനീർപ്പൂ...

എനിക്കായ് പിറന്നവളാണ് നീയെന്നൊരാ
തോന്നലിൽ ഞാനതിനു വെള്ളമൊഴിച്ചു...

തഴച്ചു വളർന്നൊരാ പൂ വിടർന്നന്നതും കൊണ്ടു 
ഞാൻ വന്നതാണെൻ പ്രിയേ നിൻ മുന്നിൽ...

തെല്ലും മടിക്കാതെയാ പൂവ് വാങ്ങി നീ
തറയിയിലെറിഞ്ഞ് ചവിട്ടിയരച്ചില്ലേ...

ഇതൾ പൊഴിയുന്നൊരാ പനിനീർപ്പൂവിൻ്റെ
കാതിൽ ഞാൻ ചൊല്ലിയിരുന്നു നൂറാശകൾ...

ഇനിയുമൊരു പുലരിയെ പുൽകുവാനാകാതെ
മണ്ണടിയുന്നിതാ പൂവും എൻ സ്വപ്നങ്ങളും..

Comments

Popular posts from this blog

പായ്ക്കപ്പൽ (നോവൽ)

ഓർമ്മപ്പൂക്കൾ