രക്തരക്ഷസ്സ്


""ട്ടപ്പേ!!!!""

കവിളത്തുകിട്ടിയ ഊക്കനൊരടിയിൽ തലകറങ്ങി കട്ടിലിലിരുന്നുപോയി അവൾ... തലക്കകത്ത് ഒരു മൂളക്കം മാത്രം.. കല്യാണം കഴിഞ്ഞ് ഇത്രയും വർഷമായിട്ടും ഒരു വാക്കുകൊണ്ടുപോലും നുള്ളിനോവിക്കാത്ത ഇങ്ങേരെ ഇത്രയും രോക്ഷാകുലനായി ഇന്നാണ് ആദ്യമായി കാണുന്നത്!!! തഴുകിത്തലോടിയിരുന്ന ആ കൈകളുടെ കരുത്ത് ഇന്നാണ് ആദ്യമായി അറിയുന്നത്!!! എന്താണ് സംഭവിച്ചത്?? താനെന്തുതെറ്റാണ് ചെയ്തത്?? നാളിതുവരെ സ്നേഹിക്കാനല്ലാതെ ഒരു ചെറിയ സൗന്ദര്യപ്പിണക്കം പോലും തങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല... തനിക്കും മോൾക്കും ഒരു കുറവും വരുത്തിയിട്ടില്ല അയാൾ.., തിരിച്ചും അങ്ങനെ തന്നെ... എന്നിട്ടും എന്താണ് ഇങ്ങനെ കോപപ്പെടാൻ കാരണം??? അയാളുടെ കണ്ണുകളിലെ കോപം കണ്ട് പേടിച്ചിട്ടാണെങ്കിലും വിങ്ങിപ്പൊട്ടിക്കൊണ്ട് അവൾ ചോദിച്ചു... "" എ.. എന്താ പറ്റിയേ... എന്താ ഉണ്ടായേ... എന്തിനാ തല്ലിയേ... ഞാൻ എന്തു തെറ്റുചെയ്തു??"" വളരെ ദയനീയമായിരുന്നു അവളുടെ ചോദ്യം... അതിനു മറുപടിയായി അയാൾ ഒന്നും തന്നെ പറഞ്ഞില്ല... മറിച്ച് പോക്കറ്റിൽ നിന്നും ഒരു ഫോണെടുത്ത് അതിലെ വോയിസ്ക്ലിപ്പ് പ്ലേ ചെയ്തു...

"" അതൊക്കെ ശരിതന്നെയാ... പക്ഷേ സ്നേഹിക്കാൻ മാത്രമേ അങ്ങേർക്കറിയൂ... ഇക്കണ്ട സ്വത്തും ബിസിനസ്സുമെല്ലാം എൻ്റേം മോൾടേം പേരിലല്ലേ എഴുതിവച്ചേക്കുന്നേ... അങ്ങേരുടെ ഒരു ഒന്നരക്കോടിയുടെ LIC കൂടെയുണ്ട്, അടുത്ത മാസം അത് മെച്വർ ആവും.. അതുകൂടെ കയ്യിലെത്തിയിട്ട് പോരെ നമ്മുടെ പ്ലാൻ... ഒന്നുമില്ലേലും നമ്മുടെ മോളെ സ്വന്തം മോളാണെന്ന് വിശ്വസിച്ച് നോക്കിയതല്ലേ ഇത്രയുംകാലം... വേവുവോളം കാത്തില്ലേടാ... ആറുവോളം കൂടെ കാത്തൂടെ നമുക്ക്... പിന്നെ അങ്ങേരെ എന്നന്നേക്കുമായി ഉറക്കിക്കിടത്തിയിട്ട് നമ്മുടെ കാര്യം നോക്കി സ്വസ്ഥമായി ജീവിക്കാമല്ലോ..."" 

അയാൾ ഒന്നും മിണ്ടിയില്ല... അവളുടെ മുഖം ആകെ വിളറിവെളുത്തു... കൈകൾ വിറയ്ക്കാൻ തുടങ്ങി... ദേഹമാസകലം വിയർത്തൊലിക്കാൻ തുടങ്ങി... തൻ്റെ കള്ളത്തരങ്ങൾ തൊണ്ടിയൊടെ പിടിക്കപ്പെട്ടിരിക്കുന്നു... അവളുടെ നെഞ്ചിടിപ്പ് കൂടി... എങ്ങനെ ഇയാളെ പറഞ്ഞുമെരുക്കും ഇനി??.. സെൻ്റിമെൻ്റ് ഇനിയും വർക്കൗട്ടാകുമെന്ന് തോന്നുന്നില്ല.. എന്നാലും ഒരവസാനത്തെ ശ്രമമെന്ന നിലയ്ക്ക് അവൾ സംസാരിക്കാൻ തുടങ്ങി...
"" ഞാൻ...."" അവൾ പറഞ്ഞുതുടങ്ങുന്നതിനുമുൻപേ മറ്റാരടി കൂടി കവിളത്തുവീണു!!!! ഇത്തവണ കിടക്കയീൽ നിന്നും തെറിച്ച് താഴെ വീണുപോയി അവൾ!!! കവിൾ മരവിച്ചപോലെ അവൾക്കുതോന്നി... വെളുത്തുതുടുത്ത അവളുടെ കവിളത്ത് ചോരപ്പാട് വീണു... അറിയാതെതന്നെ കണ്ണുനിഞ്ഞുകവിഞ്ഞ് രണ്ടുതുള്ളി കണ്ണീരു നിലത്തുവീണു...

"" മിണ്ടിപ്പോകരുത് നീ!!! കൂടുതൽ വിസ്ഥരിക്കാൻ നിന്നാൽ ഇനിയും അടി വീഴും... നീ നീൻ്റെ വീട്ടിൽനിന്ന് കൊണ്ടുവന്നതെന്തെങ്കിലും ഉണ്ടെങ്കിൽ അതെല്ലാമെടുത്ത്  ഇപ്പൊ ഇറങ്ങിക്കോണം ഇവിടുന്ന്... നിന്നെ ജീവനോടെ വിടുന്നത് എൻ്റെ പിച്ചയായിക്കരുതിക്കോ... മേലാൽ എൻ്റെ കൺമുന്നിൽ വന്നു പെട്ടേക്കരുത്... ഇപ്പോൾകാണിക്കുന്ന ദയ അന്നുകാണിക്കണമെന്നില്ല... വേശ്യകൾക്കുപോലും ഇതിലും അന്തസ്സുണ്ടെടീ... ഇത്രയും കാലം കൂടെ കഴിഞ്ഞുകൊണ്ട് നീ കാണിച്ച ഈ തന്തയില്ലാത്തരത്തിന് കാലം നിന്നോട് കണക്കുചോദിച്ചിരിക്കും...  ഇറങ്ങിപ്പോടീ....""" അയാൾ ഉറഞ്ഞുതുള്ളുകയായിരുന്നു!!!! ഇനിയൊരിക്കൽകൂടെ അവളുടെ മേലെ കൈ വച്ചാൽ ചിലപ്പോൾ അവളെ കൊന്നുകളയുമെന്ന് അയാൾക്കുതന്നെ തോന്നിയതുകൊണ്ട് മുറിയിൽ നിന്നിറങ്ങി അയാൾ വരാന്തയിലെ പടികളിൽ വന്നിരുന്ന് പതിയെ കണ്ണുകൾ അടച്ചു...

കഴിഞ്ഞ 5-6 വർഷത്തെ അവളോടൊന്നിച്ചുള്ള അയാളുടെ സുന്ദരനിമിഷങ്ങൾ അയാൾ ഓർത്തു.. സ്വന്തം വീട്ടീകാരെ എതിർത്ത് അവളെ കെട്ടിയതും കൂടെയുണ്ടായ ദിവസങ്ങളും മോൾ പിറന്നതും അവളാലുണ്ടായ സന്തോഷങ്ങളും എല്ലാം ഒരു സി.ഡി. കാണുന്നപോലെ അയാളുടെ ഓർമ്മയിൽ വന്നു.. എല്ലാം വെറും നാടകങ്ങളായിരുന്നെന്ന് ഓർത്തപ്പോൾ ആയാൾക്ക് കോപം ഇരച്ചുകയറി!!! മുഷ്ടി ചുരുട്ടി തറയിൽ അയാൾ ആഞ്ഞാഞ്ഞിടിച്ചു... അൽപനേരം കഴിഞ്ഞ് അവളും കുട്ടിയും ഒരു ബാഗുമെടുത്ത് കരഞ്ഞുകലങ്ങിയ കണ്ണുകളുമായി പുറത്തുവന്നു... അയാളുടെ അടുത്തെത്തിയപ്പോൾ അവൾ ഒന്ന് നിന്നു.. തലതാഴ്ത്തിയിടിക്കുന്ന അയളെ ഒരു പ്രാവശ്യം നോക്കി... അയാൾ തിരിച്ച് നോക്കിയില്ല... അയാളുടെ ഉള്ളിലെ കടൽ ശാന്തമായിട്ടുണ്ടായിരുന്നില്ല... അയാൾ നോക്കുന്നില്ലെന്നു കണ്ടപ്പോൾ അവൾപതിയെ ഇറങ്ങി... അവളുടെ കൈയ്യിലെ പിടിവിട്ട് മകൾ ഓടി അയാളുടെ കൈയ്യിൽ പിടിച്ചുവലിച്ച് കൊഞ്ചി.."" അച്ഛനെന്താ വരാത്തേ?? അച്ഛനും വാ നമുക്ക് പോവാം" മകളുടെ നിഷ്കളങ്കമായ മുഖം കണ്ട് അയാൾ വിങ്ങിപ്പൊട്ടി... അയാൾ മകളെ മാറോട് ചേർത്തുപിടിച്ച് നെറുകയിൽ അമർത്തി ചുബിച്ചു.. ആ ചുംബനത്തിനൊപ്പം അയാളുടെ കണ്ണിർത്തുള്ളികളും അവളുടെ നെറ്റിയിൽ വീണു..
" അച്ഛൻ വരാ ട്ടോ.. മോളിപ്പൊ അമ്മയുടൊപ്പം പൊയ്ക്കോ.. ബൈ... "" അയാൾ മകളെ അകറ്റിനിർത്തി.. കണ്ണിലെ കണ്ണീർ മകളെ കാണിക്കാതിരിക്കാൻ അയാൾ പണിപ്പെട്ടു.. തൻ്റെ മകളല്ലെന്ന് അപ്പോഴും അയാളുടെ നന്മമനസ്സിന് അംഗീകരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല... അവർ രണ്ടുപേരും പടികടന്ന് പോകുന്നത് അയാൾ മങ്ങിയ കാഴ്ച്ചയായി മനസ്സിൽ പകർത്തിവെച്ചു...

രക്തമൂറ്റിക്കുടിച്ച് ജീവിക്കുന്ന രക്തരക്ഷസ്സുകളെക്കാൾ ഭയപ്പെടേണ്ട ഇവളെപ്പോലുള്ള ജീവിതരക്ഷസ്സുകൾക്കിടയിൽ ആ മകൾക്കെങ്കിലും നല്ലതുമാത്രം വരട്ടെയെന്ന് അയാൾ ദൈവത്തോട് പ്രാർത്ഥിച്ചു...


Comments

Popular posts from this blog

പായ്ക്കപ്പൽ (നോവൽ)

ഓർമ്മപ്പൂക്കൾ