പായ്ക്കപ്പൽ (നോവൽ)
"" Ladies and Gentlemen, we have started our final descent. In preparation for landIng, please return to your seats, fasten your seatbelts, raise your...."" പെട്ടെന്നുള്ള അനൗൺസ്മെൻ്റ് കേട്ടാണ് അയാൾ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്... കണ്ണ് തിരുമ്മി ചക്രം കണ്ണടയെടുത്തുവച്ച് പുറത്തേക്ക് നോക്കി... രണ്ടുവർഷത്തിനിപ്പുറം തൻ്റെ കേരളത്തിലേക്ക് ഒരു മടക്കയാത്ര... ചുരുക്കം ചിലരുടെ അനിഷ്ടസംഭവങ്ങളെ തുടർന്നുള്ള പെട്ടെന്നുള്ള മടങ്ങിവരലുകളല്ലാതെ ഒരുപാടുകാലത്തിനുശേഷം പ്രവാസികളെല്ലാം തിരികെ നാട്ടിലേക്ക് വരുന്നത് അത്രയേറെ സന്തോഷത്തോടെയായിരിക്കുമല്ലോ.. കുടുംബക്കാർക്കും സുഹൃത്തുക്കൾക്കും നാട്ടുകാർക്കുമെല്ലാം മിഠായികളും സമ്മാനങ്ങളുമൊക്കെയായി തന്നെയാണ് അയാളും അന്ന് തിരുവനന്തപുരത്തേക്ക് വിമാനം കയറിയത്.. പക്ഷേ ഉള്ളിൽ സന്തോഷങ്ങൾക്കിടയിലും ഒരു ചെറിയ കനൽ വിമാനത്തിനകത്തെ ഏസിയിലും അയാളെ ചുട്ടുപൊള്ളിക്കുന്നുണ്ടായിരുന്നു.. ഫൈറ്റിറങ്ങിയതും പെട്ടെന്നുതന്നെ ചെക്കൗട്ട് ചെയ്ത് അയാൾ പുറത്തിങ്ങി... സ്വീകരിക്കാനായി വീട്ടുകാരോ നാട്ടുകാരോ ഒന്നും തന്നെ വന്നിട്ടുണ്ടായിരുന്നില്ല... വരേണ്ടെന്ന് പറ...
Comments
Post a Comment